മാവൂര്‍; മാവൂര്‍ പോലീസ് സ്റ്റേഷനിലെ ജീവനക്കാരുടെ കുടുംബ സംഗമം താത്തൂര്‍ പൊയില്‍ ഉള്ളയിലുള്ള ചാലിയാര്‍ ജലക്കില്‍ വച്ച് ‘ചാലിയാറി ന്‍ തീരത്ത് ‘എന്ന പേരില്‍ ആഘോഷിച്ചു . ആര്‍ അശോകന്‍ (ഇന്‍സ്‌പെക്ടര്‍ മാവൂര്‍ പോലീസ് സ്റ്റേഷന്‍) അധ്യക്ഷതയില്‍ കോഴിക്കോട് സിറ്റി ഡിസിപി ജമാലുദ്ദീന്‍ എ.കെ ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. മാവൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ അശോകന്‍ അധ്യക്ഷത വഹിച്ചു.
അഷ്‌റഫ് കെ (എ.സി നോര്‍ത്ത)് പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തി. രാജേന്ദ്ര രാജ ( കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍)ശ്രീ രഗീഷ് (കേരള പോലീസ് അസോസിയേഷന്‍) ബീന സ്റ്റേഷന്‍ അസി. റൈറ്റര്‍, സഹദേവന്‍ കെ എച്ച് ജി മാവൂര്‍ പോലീസ് സ്റ്റേഷന്‍ ഷൈല എരഞ്ഞി പൂക്കാട്, താത്തൂര്‍ പൊയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍ സംഗമത്തിന് കൊഴുപ്പേകി. ബാബുരാജന്‍ എ എസ് ഐ മാവൂര്‍ പോലീസ് സ്റ്റേഷന്‍ സ്വാഗതവും എസ് ഐ മുഹമ്മദ് അഷ്‌റഫ് നന്ദിയും രേഖപ്പെടുത്തി.