കുന്നമംഗലം: എസ് ഐ ഓ കോഴിക്കോട് ജില്ലാ ക്യാമ്പയിനിന്റെ ഭാഗമായി കുന്നമംഗലം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ഗുജറാത്ത്,നെല്ലി വംശഹത്യകളുടെ ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തില്‍ ബഹുജന സംഗമം സംഘടിപ്പിച്ചു. ഫ്രട്ടേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. എസ് ഐ ഒ കുന്നമംഗലം ഏരിയ പ്രസിഡണ്ട് അഫ്‌സല്‍ പുല്ലാളൂര്‍, സെക്രട്ടറി വാരിസ് പെരിങ്ങളം, ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട് ഇബ്രാഹിം മാസ്റ്റര്‍, സോളിഡാരിറ്റി ഏരിയ പ്രസിഡണ്ട് ഇന്‍സാഫ് പതിമംഗലം, ജി ഐ ഒ ഏരിയ ജനറല്‍ സെക്രട്ടറി ഹിബ ഹസനത്ത്, ഷാഹിന്‍ നരിക്കുനി തുടങ്ങിയവര്‍ സംസാരിച്ചു.