കോഴിക്കോട്; നാല് പതിറ്റാണ്ടിലധികം ഒപ്പന, മാപ്പിളപ്പാട്ട് കലകളെ പരിശീലിപ്പിക്കുകയും, മാപ്പിള കലകള്‍ക്ക് വിധി നിര്‍ണ്ണയം നടത്തുകയും ചെയ്ത്, ഒരു ജീവിതം തന്നെ മാപ്പിള കലകള്‍ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച, ആദം നെടിയനാടിനെ കേരള മാപ്പിള കലാ അക്കാദമി ദേശിയ കമ്മിറ്റിക്ക് വേണ്ടി പ്രശസ്തമാപ്പിളപ്പാട്ട് രചയിതാവും കലാരംഗത്തെ ‘ സന്തത സഹചാരിയുമായ ഹസ്സന് നെടിയനാടും, സംസ്ഥാന കോഡിനേറ്റര്‍ അബ്ദുറഹിമാന് കുണ്ടുങ്ങരയും ചേര്ന്ന്ആദരിച്ചു.
ചടങ്ങില്‍ സികെ ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ കുന്ദമംഗലം, അബ്ദുറഹിമാന് കത്തറമ്മല്‍, പക്കര്പാറച്ചാലില് , ഖാസിം കോയ തങ്ങള്‍ എളേറ്റില്‍, ചെറിയാന് തോട്ടുങ്ങല്‍
അമീന്, എ.പി.വിജയന് തുടങ്ങിയവര്‍ പങ്കെടുത്തു. ഗാന രചയിതാവ് ഫസല്‍ കൊടുവള്ളി സ്വാഗതവും,സലീം മടവൂര്‍മുക്ക് നന്ദിയും പറഞ്ഞു.