കുന്ദമംഗലം: രണ്ട് ദിവസമായി കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നുവരുന്ന ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ യുപി വിഭാഗംആദ്യ സെമിയില്‍ എ എം.യു.പിമാക്കൂട്ടം സ്‌കൂളിനെ പരാജയപ്പെടുത്തി കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫൈനലിലെത്തി.രണ്ടാമത്തെ സെമിയില്‍ സേവിയോ എച്ചഎസ്എസ് മര്‍ക്കസ് എച്ചഎസ്എസ നേയും, എല്‍ .പി വിഭാഗം ആദ്യ സെമിയില്‍ മാക്കൂട്ടം എ യു പി സ്‌കൂള്‍ കുന്ദമംഗലം എ എം എല്‍ പി സ്‌കൂളിനേയും, കാരന്തൂര്‍ എ.എം.എല്‍ പി സ്‌കൂള്‍ കുന്ദമംഗലം എ യു പി സ്‌കൂളിനേയും പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. നാളെ 3 മണിക്ക് എല്‍പി വിഭാഗം ഫൈനല്‍ മത്സരവും 4 മണിക്ക യുപി വിഭാഗം ഫൈനല്‍ മത്സരവും നടക്കും.ഇതോടനുബന്ധിച്ച് നടക്കുന്ന സമാപന സമ്മേളനത്തില്‍ സന്തോഷ് ട്രോഫി കേരള ടീമിലെ മികച്ച കളിക്കാരന്‍ ജിയാദ് ഹസ്സന്‍, കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ.രാജഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.