Kerala

അതിജീവനത്തിന്റെ പാതയിൽ എ ഗ്രേഡിന്റെ തിളക്കം

കലയിലൂടെ അതിജീവനത്തിന്റെ പാത തേടുകയാണ് വയനാട് ചൂരൽമല ഉരുപ്പൊട്ടൽ ദുരന്തത്തിൽ തകർന്ന വെള്ളാർമല ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ. ഇരുൾ നിറഞ്ഞ രാത്രിയുടെ ഓർമ്മയ്ക്ക് മേൽ കലയിലൂടെ പുതുവെളിച്ചം തേടുകയാണ് വെള്ളർമലയിലെ കുട്ടികളും അവരുടെ പ്രിയപ്പെട്ട ഉണ്ണിമാഷും.

ഉണ്ണി മാഷിൻ്റെ നേതൃത്വത്തിൽ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ വയനാടിന്റെ കുട്ടികളെ കാണാൻ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ വേദിയിലെത്തി. മന്ത്രി അവരോടൊപ്പം സമയം ചിലവഴിച്ചത് സർക്കാർ അവരെ ചേർത്ത് നിർത്തുന്നതിന്റെ അടയാളപ്പെടുത്തൽ കൂടിയായി. കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയതിന്റെ സന്തോഷത്തിലാണ് ഉണ്ണിമാഷും കുട്ടികളും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!