പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. പന്നിയൂര്‍കുളം ഇല്ലത്ത്താഴം അച്ചുദേവ് റോഡ്, പെരുമണ്‍പുറ ചാലില്‍മേത്തല്‍ റോഡ് എന്നിവയാണ് നവീകരിച്ച് തുറന്നു കൊടുത്തത്. പന്നിയൂര്‍കുളം ഇല്ലത്ത് താഴം അച്ചുദേവ് റോഡിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപയും പെരുമണ്‍പുറ ചാലില്‍മേത്തല്‍ റോഡിന് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി ശാരുതി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.പി സൗമ്യ, എം.ടി പ്രസീത, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത്, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുധീഷ് കൊളായി, കെ പ്രേമദാസൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എം മോഹനൻ, എം മനോജ് കുമാർ, പി രമേശൻ എന്നിവര്‍ സംസാരിച്ചു.

