Kerala

ഉപ്പയെ കുറിച്ച് പാടി ഫിസ മെഹ്റിൻ

ആറാം ക്ലാസ് മുതൽ തുടങ്ങിയതാണ് ഫിസക്ക് ഉറുദു കവിതയോടുള്ള കമ്പം. ആദ്യതവണ ജില്ലാ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഇക്കഴിഞ്ഞവർഷം ഏഴാം ക്ലാസിൽ നിന്ന് എ ഗ്രേഡോടെ ഒന്നാം സ്ഥാനത്തെത്തി. പക്ഷേ യുപി വിഭാഗം മത്സരങ്ങൾ ജില്ലാതലത്തിൽ അവസാനിക്കുന്നത് കൊണ്ട് കഴിഞ്ഞ തവണ സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല.

ഈ വർഷം ചിട്ടയായ പരിശീലനത്തിലൂടെ അതും മറികടക്കുകയായിരുന്നു ഈ എട്ടാം ക്ലാസുകാരി.
ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും തന്നെക്കാൾ മുതിർന്നവരോട് മത്സരിച്ചാണ് എ ഗ്രേഡ് കരസ്ഥമാക്കിയത് എന്നത് ഈ വിജയത്തിൻറെ മാറ്റുകൂട്ടുന്നതാണ്. തൃശൂരിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ തുമ്പപ്പൂ വേദി 19 ലായിരുന്നു ഫിസ മത്സരിച്ചത്. വ്യാഴാഴ്ച പാരിജാതം വേദി 2 ൽ എ ഗ്രേഡ് ലഭിച്ച ഒപ്പന മത്സരത്തിലും പാട്ടുകാരിയായിരുന്നു ഫിസ.

ഉപ്പയുടെ കൈപിടിച്ച് ആദ്യമായി സ്കൂട്ടളിൽ പോകുന്നതും,
മക്കൾക്ക് വേണ്ടി മെഴുക് തിരിപോലെ ഉരുകി ജീവിച്ച് സ്വയം ജീവിക്കാൻ മറന്ന് ക്ഷീണം പിടിച്ച് മരിച്ച് പോവുന്ന ഉപ്പമാരുടെ ജീവിതം ഇതിവൃത്തമാക്കിയ ‘ബാപ്പ്’എന്ന കവിതയാണ് ഫിസ ആലപിച്ചത്.

റിട്ടയേഡ് ഉറുദു അധ്യാപകനും കുടുംബ കാരണവരുമായ കാദർ മാഷുടെ ശിക്ഷണത്തിലാണ് ഫിസ മെഹ്റിൻ കവിത അഭ്യസിച്ചത്.

കോഴിക്കോട് ജില്ലയിലെ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ഫിസ മെഹറിൻ പി.എം.ഗവണ്മെന്റ് എൻ ജി ഒ ക്വാർട്ടേഴ്സ് ഹയർ സെക്കൻ്റ്റി സ്കൂൾ അധ്യാപകനും ട്രെയ്നറുമായ ഫൈസൽ പുല്ലാളൂരി ൻ്റെയും പി.കെ ഹസീനയുടെയും രണ്ടാമത്തെ മകളാണ് ഫിസ മെഹ്റിൻ. ഫൈഹ ഫാത്തിമ, ആമിന ഹൈസ, ഫില നെസൽ എന്നിവർ സഹോദരങ്ങളാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!