Local

മൂഴിക്കലിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത് പൊലീസ്; നാലുപേർ പിടിയിൽ

കോഴിക്കോട്: മൂഴിക്കലിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ നാലുപേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഞ്ചാവ് കടത്തുകയായിരുന്ന കാറ് നിറുത്തിയിട്ട ലോറിയിടിച്ചായിരുന്നു അപകടമുണ്ടായത്. ഇന്നലെ രാത്രി എംർ സൂപ്പർമാർക്കറ്റിന്റെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കാറിലെ ഇളകിയ സീറ്റിന്റെ ചുവട്ടിൽ നിന്നായിരുന്നു കഞ്ചാവ് കണ്ടെടുത്തത്.

അടിവാരം സ്വദേശികളായ അസറുദ്ദീൻ, ആരമ്പ്രം സ്വദേശി അഫ്നാസ് എന്നിവരാണ് കാറിലുണ്ടായിരുന്നവർ. ആശുപത്രിയിൽ എത്തിച്ച ഇവർ മുങ്ങുകയായിരുന്നു. പിന്നീട് പൊലീസ് അന്വേഷണത്തിലാണ് പിടികൂടിയത്. അപകടത്തിൽപ്പെട്ട യുവാക്കളെ പ്രദേശവാസികൾ ചേർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നിന്നാണ് അവർ മുങ്ങിയത്. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇവരടക്കം നാലുപേരെ പിടികൂടി.

തുടർന്ന് പ്രതികളുടെ ആരാമ്പ്രത്തെ വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ 5 കിലോ കഞ്ചാവ് പിടിച്ചെടുത്തു. അസ്സിസ്റ്റന്റ് കമ്മീഷണർ സുദർശൻ, സി ഐ കെ കെ ബിജു, എസ് ഐ നിബിൻ ദിവാകർ, മറ്റു സ്കോഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!