National

ഉത്തർപ്രദേശിൽ അരലക്ഷത്തോളം രൂപ ചെലവഴിച്ച് വളർത്തുനായ്ക്കളുടെ ആഢംബര കല്യാണം

ലഖ്‌നൗ: ഇന്ത്യയിലെ പല വളർത്തുമൃഗ ഉടമകളും തങ്ങളുടെ നായ്ക്കളുടെ വിവാഹം ആർഭാടമാക്കുന്ന വാർത്തകൾ ഇപ്പോൾ പുറത്തുവരാറുണ്ട്. അതിൽ ഏറ്റവും പുതിയതാണ് ഉത്തർപ്രദേശിൽ നിന്ന് വരുന്ന വിവാഹ വാർത്ത. ഉത്തർപ്രദേശിലെ അലിഗഡിൽ ഏഴ് മാസം പ്രായമുള്ള പെൺ നായ ജെല്ലിയും ടോമിയും തമ്മിലുളള വിവാഹം നടന്നു. പരമ്പരാഗത ഇന്ത്യൻ വിവാഹത്തിന്റെ ആചാരങ്ങളോടെയായിരുന്നു ചടങ്ങുകൾ നടത്തിയത്. ഏകദേശം അരലക്ഷത്തോളം രൂപയാണ് വിവാഹത്തിനായി ചെലവഴിച്ചത്.

ടോമി മുൻ സുഖ്രാവലി ഗ്രാമത്തലവനായ ദിനേശ് ചൗധരിയുടെ വളർത്തുനായയാണ്. ജെല്ലി അത്രോലിയിലെ തിക്രി റായ്പൂരിൽ താമസിക്കുന്ന ഡോ രാംപ്രകാശ് സിങ്ങിന്റെ നായയാണ്. മകരസംക്രാന്തി ദിനമായ ജനുവരി 14നായിരുന്നു ടോമിയുടെയും ജെല്ലിയുടെയും വിവാഹം. ഇതിന്റെ ഭാഗമായി വധൂവരന്മാരുടെ കഴുത്തിൽ മാല ചാർത്തി ഘോഷയാത്ര നടത്തി. ധോൾ മേളത്തിന്റെയും നൃത്തച്ചുവടുകളുടെയും അകമ്പടിയോടെ ആയിരുന്നു ഘോഷയാത്ര. വധുവിന്റെ ആളുകൾ വരന്റെ വീട്ടിലെത്തി ടോമിക്ക് തിലകവും ചാർത്തി.

ഘോഷയാത്രയ്ക്ക് ശേഷം മാലകൾ മാറ്റി എല്ലാവിധ ആചാരങ്ങളോടെയും നായ്ക്കളുടെ വിവാഹം നടത്തി. ഘോഷയാത്രയുടെയും വിവാഹ ചടങ്ങുകളുടെയും വീഡിയോയും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ‘മകര സംക്രാന്തി ദിനത്തിലാണ് ഞങ്ങൾ കല്യാണം നടത്തിയത്. വിവാഹത്തോടനുബന്ധിച്ച് അയൽപക്കത്തെ നായ്ക്കൾക്ക് ഭക്ഷണം വിതരണം ചെയ്തു. ഇതിനായി ഏകദേശം 40,000-45,000 രൂപ ചെലവഴിച്ചു,’ ടോമിയുടെ ഉടമ ദിനേശ് ചൗധരി പറഞ്ഞു.

ഇത് മാത്രമല്ല വാർത്തകളിൽ ഇടം പിടിക്കുന്ന ‘നായ കല്യാണം’. കഴിഞ്ഞ വർഷം നവംബറിൽ, ഗുരുഗ്രാമിൽ സമാനമായ ഒരു സംഭവം നടന്നിരുന്നു. ദമ്പതികൾ അവരുടെ വളർത്തുനായയെ അയൽപക്കത്തെ നായയുമായി വിവാഹം കഴിപ്പിച്ചിരുന്നു. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹത്തിന് 100 ക്ഷണക്കത്തുകളാണ് അച്ചടിച്ചത്. ധോൾ, നൃത്തം എന്നിവയുടെ അകമ്പടിയോടെയായിരുന്നു വിവാഹ ചടങ്ങുകൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!