കരീറ്റിപ്പറമ്പ്; പൗരത്വ ഭേദഗതി നിയമത്തിനെതിരെ കരീറ്റിപ്പറമ്പ് പൗരാവലിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.നൂറു കണക്കിനു ആളുകള്‍ കണ്ണികളായി.ടിപി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.സ്വാഗതസംഘം കണ്‍വീനര്‍ വിപി നാസര്‍ സഖാഫി സ്വാഗതം പറഞ്ഞു.കൗണ്‍സിലര്‍ യുവി ഷാഹിദ് പ്രതിജ്ഞക്ക് നേതൃത്വം നല്‍കി.സിറാജ് ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറക്കല്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.വിഎ നാസര്‍ ഹാജി,വഫാഉള്ള,പികെ മൊയ്ദീന്‍ കുട്ടി ഹാജി,പി രാജന്‍,സിഎം ഗോപാലന്‍ സംസാരിച്ചു.
മനുഷ്യച്ചങ്ങലക്ക് ശേഷം നടന്ന പ്രതിഷേധറാലിക്ക് കെകെ.ബാബു,പികെ തൗസു,കെ.പി.സി ഹാരിസ്,സാബിത്ത്, ഉനൈഫ് ടിപി,റഷീദ് വികെ,അഡ്വ ഉനൈസ്,ടിഎം റഫീഖ്,ശാഫി പികെ. നേതൃത്വം നല്‍കി.