ലഖ്‌നോ: ബസില്‍ വെച്ച് ദലിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി. ഉത്തര്‍പ്രദേശില്‍ നിന്നും ജയ്പൂരിലേക്ക് യാത്രതിരിച്ച ബസില്‍വെച്ചാണ് 20കാരി ബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടി കാബിനില്‍ ഇരുന്നാണ് യാത്ര ചെയ്തത്. യാത്രക്കിടെ പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ബസ് നിര്‍ത്തിച്ച യാത്രക്കാരാണ് പ്രതികളില്‍ ഒരാളെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു. ഡിസംബര്‍ ഒമ്പതാം തീയതിക്കും 10ാം തീയതിക്കും ഇടയിലാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറയുന്നു.
ആരിഫ്, ലളിത് എന്നിവരാണ് ബലാത്സംഗത്തിന് പിന്നിലെന്നും ഇതില്‍ ആരിഫിനെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു. ഇയാളിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. ലളിതിനായുള്ള തെരച്ചില്‍ തുടരുകയാണെന്ന് കനോറ്റ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഭഗ്‌വാന്‍ സഹായ് മീണ പറഞ്ഞു.

