പത്തനംതിട്ട: ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ചവരെ മര്‍ദിച്ച ഗണ്‍മാന്റെ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. നവകേരള ബസിന് മുന്നില്‍ ചിലര്‍ ചാടി വീഴാന്‍ ചിലര്‍ ശ്രമിച്ചെന്ന് പിണറായി വിജയന്‍. അതിനെയാണ് പോലീസ് തടഞ്ഞതെന്നും, തനിക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി ജോലി ചെയ്യുന്നവരാണ് തന്റെ അംഗരക്ഷകര്‍. തന്റെ അംഗരക്ഷകര്‍ ചെയ്യുന്നത് അവരുടെ ഡ്യുട്ടിയാണെന്നും കായംകുളത്തെ നവകേരള സദസിന്റെ വേദിയില്‍ വെച്ച് മുഖ്യമന്ത്രി പറഞ്ഞു. തീരദേശ മേഖല ആവേശത്തോടെ നവകേരള സദസ്സിനെ വരവേല്‍ക്കുന്നുവെന്നും മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങള്‍ അംഗീകരിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗണ്‍മാന്‍ തന്റെ സുരക്ഷയാണ് ഒരുക്കുന്നത്; നവകേരള ബസിന് മുന്നില്‍ ചിലര്‍ ചാടി വീഴാന്‍ ശ്രമിച്ചു;അതിനെയാണ് തടഞ്ഞത്; മുഖ്യമന്ത്രി

