
ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിയില്‍ യു.ഡി.എഫിന് തിരിച്ചടി. ഇടതുപക്ഷം പഞ്ചായത്ത് ഭരണം നേടി. 25 വര്‍ഷത്തിന് ശേഷമാണ് യു.ഡി.എഫിന് ഇവിടെ ഭരണം നഷ്ടപ്പെടുന്നത്.
18 സീറ്റില്‍ 8 ഇടതുപക്ഷവും 7 യുഡിഎഫും മൂന്ന് സീറ്റ് ബി.ജെ.പിയും നേടി. ജോസ്.കെ.മാണി വിഭാഗത്തിന് സ്വാധീനമുള്ള മേഖലയാണ് പുതുപ്പള്ളി.
പാലാ നഗരസഭയും ഇടതുപക്ഷം നേടിയിരുന്നു. മുനിസിപ്പാലിറ്റി രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് ഇവിടെ ഇടതുപക്ഷം അധികാരത്തിലെത്തുന്നത്.
അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാര്‍ഡുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം. വന്‍ വിജയമാണ് മുല്ലപ്പള്ളിയുടെ കല്ലാമല ഡിവിഷനില്‍ എല്‍.ഡി.എഫ് സ്വന്തമാക്കിയത്.

