തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ യു.ഡി.എഫിന് തിരിച്ചടി. കൊച്ചി കോര്‍പ്പറേഷനിലെ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍.വേണുഗോപാല്ബി.ജെ.പിയുമായി ഒരു വോട്ട് വ്യത്യാസത്തിൽ തോറ്റു. പത്മകുമാരിയാണ് ഇവിടെ ജയിച്ചത്.
അതേസമയം കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫ് ഭരണം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആദ്യ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ എന്‍. വേണുഗോപാലിന്റെ പരാജയം യു.ഡി.എഫിനെ ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റത് ചര്‍ച്ചയാകും.
കൂടാതെ കോണ്‍ഗ്രസിനിടയില്‍ തന്നെ എന്‍.വേണുഗോപാലിന്റെ സ്ഥാനാര്ത്ഥിതിത്വവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് വഴക്കുകള്‍ നിലനിന്നിരുന്നു.