Kerala

ആര്‍എസ്എസ് ഇ്രന്ത്യയെ മതരാഷ്ട്രമാക്കാനാണ്് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

ആര്‍എസ്എസ് ഇ്രന്ത്യയെ മതരാഷ്ട്രമാക്കാനാണ്് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ സംയുക്തസത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആര്‍എസ്എസിന്റെ അജണ്ട ഒരു കാരണവശാവും അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്നതാണെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ജാതിയുടേയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള ഒരു വേര്‍തിരിവ് അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പൗരത്വ ഭേദഗതി നിയമത്തിലെ യുക്തി രാഹിത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.രാജ്യത്തെ ഒരു പ്രത്യേക മാര്‍ഗത്തിലേക്ക് തിരിക്കാനുള്ള ശ്രമം നടക്കുകായാണെന്നും അത് വിലപ്പോകില്ലെന്ന് പറയാനാണ് കേരളം ആഗ്രഹിക്കുന്നത്. രാജ്യമാകെ ഉയര്‍ന്നുവന്ന പ്രതിഷേധത്തില്‍ കേരളമാകെ ഒറ്റക്കെട്ടായി നീങ്ങുന്നുവെന്ന സന്ദേശം ലോകത്തിന് നല്‍കുന്നതാണ് ഈ കൂട്ടായ്മയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ന്യൂനപക്ഷ വിഭാഗത്തെ പൗരന്‍മാരല്ലെന്ന് പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ അത് നടപ്പാക്കാന്‍ സൗകര്യപ്പെടില്ല. പൗരത്വത്തിന്റെ അടിസ്ഥാനം മതമായാല്‍ ആ രാജ്യം മതരാഷ്ട്രമാകും. മതനിരപേക്ഷത സംരക്ഷിക്കാന്‍ മതത്തിന്റെ പേരിലുള്ള പൗരത്വ നിയമത്തെ ഇല്ലാതാക്കിയെ കഴിയു എന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!