ആലപ്പുഴയില്‍ മണ്ണഞ്ചേരിയിലെയും പുന്നപ്രയിലെയും മോഷണങ്ങള്‍ക്ക് പിന്നില്‍ കുറുവാ സംഘം എന്ന് ഉറപ്പിച്ചു പൊലീസ്.രണ്ട് സ്ഥലങ്ങളിലും മോഷണത്തിന് എത്തിയ പ്രതികളിലൊരാളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു.
പുന്നപ്രയില്‍ അടുക്കള വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കയറി യുവതിയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചതും മണ്ണഞ്ചേരിയിലും സമാനമായ മോഷണം നടത്തിയതും ഒരാള്‍ തന്നെയെന്ന് പോലീസ് പറഞ്ഞു. സംഘത്തില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു ഒരാള്‍ മാത്രമാണ് വീട്ടില്‍ കയറിയത്. പൊലീസ് രാത്രി പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
പ്രതിയുടെ രേഖ ചിത്രം പൊലീസ് ഇന്ന് പുറത്തുവിട്ടേക്കും. പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ എംപി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.