National News

അയൽവാസിയുമായുള്ള വഴക്ക്; ഗുജറാത്തിൽ വനിതാ ബിജെപി നേതാവ് കൊല്ലപ്പെട്ടു

ഗുജറാത്തിൽ വനിതാ ബിജെപി നേതാവ് കൊല്ലപ്പെട്ടു.അമ്രേലി ജില്ലയിലെ ബിജെപി മുൻ അധ്യക്ഷ മധുബൻ ജോഷിയാണ് കൊല്ലപ്പെട്ടത്. അയൽവാസിയുമായുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. സംഭവത്തിൽ ബിജെപി നേതാവിന്റെ മകനും ഗുരുതരമായി പരിക്കേറ്റു.

അമ്രേലി ജില്ലയിലെ ധാരിയിൽ താമസിക്കുന്ന ബിജെപി നേതാവ് മധുബൻ ജോഷിയെയും ഭർത്താവിനെയും മകളെയും അയൽവാസികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. തർക്കത്തിനിടെയുണ്ടായ ആക്രമണത്തിൽ ബിജെപി വനിതാ നേതാവിന് ഗുരുതരമായി പരിക്കേറ്റു. ജോഷിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബിജെപി നേതാവിന്റെ മകനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. നിലവിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിലരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. വനിതാ നേതാവിന്റെ കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!