തെരുവിൽ നിരാലംബരായി കഴിയുന്നവരെ പാർപ്പിക്കുന്ന ഉദയം ഹോമിൽ ജില്ലാ നിയമസേവന അതോറിറ്റി പുസ്തകങ്ങൾ നൽകി. കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ബിന്ദു ഉദയം ഹോം സന്ദർശിച്ചപ്പോൾ അന്തേവാസി വായനക്കായി ഇനിയും പുസ്തകങ്ങൾ ആവശ്യമുണ്ടെന്ന് മന്ത്രിയോട് പറഞ്ഞിരുന്നു. അതിനുഷേശം മന്ത്രി തിരുവനന്തപുരത്ത് നടന്ന സെമിനാറിൽ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറിയുടെയും ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിമാരുടെയും സാന്നിധ്യത്തിൽ ഈ അനുഭവം പങ്കുവെച്ചതിനെ തുടർന്നാണ് കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റി പുസ്തകങ്ങൾ ഉദയം ഹോമിൽ എത്തിച്ചത്. സബ് ജഡ്ജും കോഴിക്കോട് ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയുമായ എം പി ഷൈജൽ പുസ്തകങ്ങൾ ഉദയം ഹോം സ്പെഷ്യൽ ഓഫീസർ (കോഡിനേഷൻ) ഡോക്ടർ രാജേഷിന് കൈമാറി. ചടങ്ങിൽ പ്രൊജക്റ്റ് കോഡിനേറ്റർ റഈസ ഫർസാന,അസിസ്റ്റൻറ് പ്രൊജക്റ്റ് കോഡിനേറ്റർ സജീർ പി,ഹോം മാനേജർ ശ്രുതി ശ്രീനിവാസ്,അസിസ്റ്റൻറ് ഹോം മാനേജർ ആതിര,പാരാ ലീഗൽ വളണ്ടിയർ പ്രേമൻ സംബന്ധിച്ചു.
മന്ത്രിയോട് പുസ്തകങ്ങൾ ആവശ്യപ്പെട്ടു: ഉദയം ഹോമിന് കോഴിക്കോട് ജില്ലാ നിയമസേവന അതോറിറ്റിയുടെ പുസ്തക സമ്മാനം

