വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീവപര്യന്തം തടവുകാരനായ സദനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
മൂർച്ചയുള്ള ആയുധം കൊണ്ട് ഇയാൾ കഴുത്ത് മുറിക്കുകയായിരുന്നുവെന്ന് ജയിൽ അധികൃതർ പറഞ്ഞു. പരിക്കേറ്റ സദനെ ജയിൽ ജീവനക്കാർ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

