പാലക്കാട് കണ്ണന്നൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി. തൃശൂരിലേക്ക് പോകുന്ന ബൈപ്പാസിലാണ് വടിവാളുകള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയത്.ഉപേക്ഷിക്കപ്പെട്ട നിലയിൽ നാല് വടിവാളുകളാണ് കണ്ടെത്തിയത്. ഒരു വടിവാളിന് മുകളിൽ രക്തക്കറയും മുടിനാരിഴയും ഉണ്ട്. എന്നാല്‍ ഇത് കൊലപാതകത്തിന് ഉപയോഗിച്ചവയാണോയെന്ന വ്യക്തമല്ല. അന്വേഷണസംഘം എത്തി പരിശോധന നടത്തുകയാണ്. ഇന്നലെ പാലക്കാട് മമ്പ്രത്തെ സഞ്ജിത്ത് കൊലപാതകത്തിന് ശേഷം പ്രതികള്‍ മാരുതി 800 ല്‍ തൃശൂരിലേക്കാണ് രക്ഷപ്പെട്ടതെന്ന വിവരം ഇതിനകം ലഭിച്ചിട്ടുണ്ട്.
പാലക്കാട് കണ്ണന്നൂരില്‍ ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ;വടിവാളില്‍ രക്തകറ മുടിനാരിഴ

