Kerala News

മിസ്‌കേരള ഉൾപ്പെടെ മൂന്ന് പേരുടെ മരണം;ഹോട്ടലുടമയെ ചോദ്യം ചെയ്യുന്നു ഡി.വി.ആര്‍ പൊലീസിന് കൈമാറി

മുൻ മിസ് കേരളയും റണ്ണറപ്പും അടക്കം മൂന്നുപേരുടെ മരണത്തിനിടയായ അപകടത്തിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയി ചോദ്യം ചെയ്യലിന് ഹാജരായി.ഇയാൾ ഹോട്ടലിലെ ഡി.വി.ആര്‍ പൊലീസിന് കൈമാറി. ചോദ്യംചെയ്യലിന് ഹാജരായ ഹോട്ടലുടമ റോയിയാണ് സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍ പൊലീസിന് കൈമാറിയത്.ഇത് മാത്രമല്ല ഹോട്ടലിലെ സംഭവദിവസത്തേതുൾപ്പടെ ദൃശ്യങ്ങൾ സൂക്ഷിച്ച മ‌റ്റൊരു ഹാർഡ് ഡിസ്‌ക് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത് ഹാജരാക്കണമെന്ന് റോയിയോട് പൊലീസ് ആവശ്യപ്പെട്ടുഇതുടൻ ഹാജരാക്കാമെന്ന് റോയി അറിയിച്ചിട്ടുണ്ട്. കേസിൽ ഡിജിപി ഇടപെട്ടതിന് ശേഷമാണ് റോയിയ്‌ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയത്. ഹോട്ടൽ ഉടമയ്‌ക്ക് പൊലീസ്, രാഷ്‌ട്രീയ ഉന്നതരുമായി ബന്ധമുണ്ടെന്നാണ് അറിയുന്നത്.

റോയിയുടെ നിർദ്ദേശപ്രകാരം മോഡലുകളുടെ കാർ പിന്തുടർന്ന കെ.എൽ 40 ജെ 3333 എന്ന ഔഡി കാർ ഓടിച്ചിരുന്ന സൈജുവിനെ ഇന്നലെ പൊലീസ് ചോദ്യംചെയ്‌തിരുന്നു. ഹോട്ടലിലെ ജീവനക്കാരെയും റോയിയെയും സൈജു അന്ന് അപകടശേഷം വിളിച്ചിരുന്നു. റോയി വയലാട്ടിന്റെ സുഹൃത്താണ് സൈജു.അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനമോടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കാനാണ് അവരെ പിന്തുടര്‍ന്നതെന്നുമാണ് സൈജു പൊലീസിന് കൊടുത്ത മൊഴി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!