Trending

മലബാര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരനായ പ്രതിയെ പോലീസ് പിടികൂടി

മലബാര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരനായ പ്രതിയെ പോലീസ് പിടികൂടി

കോഴിക്കോട്: ഉള്‌ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി എടക്കര വെള്ളാറമ്പത്ത് അശ്വിൻ കൃഷ്ണ (34) അത്തോളി പോലീസ് പിടികൂടിയത്.ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിയെയാണ് ഇയാൾ പീഡിപ്പിക്കാനുള്ള ശ്രമം നടത്തിയത്.ഈ ജീവനക്കാരനെതിരെ യുവതി പരാതി നല്‍കുകയായിരുന്നു.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.

ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ട് പോയി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസിന് ഇന്ന് യുവതിയുടെ മൊഴി നൽകിയിരുന്നു. .യുവതിയുടെ മൊബൈല്‍ നമ്പര്‍ ആശുപത്രി രജിസ്റ്ററില്‍ നിന്നും ശേഖരിച്ച്‌ ഇയാള്‍ മെസേജ് അയച്ച്‌ ബുദ്ധിമുട്ടിച്ചിരുന്നതായും പരാതിയിൽ പറഞ്ഞിരുന്നു.

യുവാവ് തന്നെ ശല്യം ചെയ്യുന്നുവെന്ന് ആശുപത്രി അധികൃതരെ കണ്ട് പരാതി നേരത്തെ അറിയിച്ചിരുന്നു .എന്നാല്‍ നടപടികളുണ്ടായില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു.
സംസ്ഥാനത്ത് ഇതിന് മുൻപും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ആറന്മുളയില്‍ കൊവിഡ് രോഗിയെ ആംബുലന്‍സില്‍വച്ച്‌ ഡ്രൈവര്‍ പീഡിപ്പിച്ചിരുന്നു. അത്തോളി എസ്എച്ച് ഒ സുനിൽ കുമാർ എസ് ഐ ഹബി ബുള്ള എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്ട് പ്രതിയെ പിടികൂടിയത്.ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണറിയുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!