
വയോജനങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗ പരിശീലനം
വയോജനങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ പരിശീലനം നല്‍കുന്നു. ഇന്റര്‍നെറ്റ് ബ്രൗസിങ്ങ്, ഇ മെയില്‍, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് & നെറ്റ് സര്‍വീസിങ്ങ്, സോഷ്യല്‍മീഡിയ പങ്കാളിത്തം, ബില്‍ പെയ്‌മെന്റ് & ഓണ്‍ലൈന്‍ ഷോപ്പിങ്ങ്, ഗൂഗിള്‍ മീറ്റ്, സൂം ആപ് തുടങ്ങിയ വ്യക്തിഗത ഉപയോഗങ്ങള്‍ പരിശീലിപ്പിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2370026, 8891370026
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളിലെ ബൈന്‍ഡര്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 297/2014) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് 2020 ജൂണ്‍ 20 മുതല്‍ റദ്ദാക്കിയതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.
ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഒല്ലൂര്‍ ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമതധര്‍മ്മ വിശ്വാസികളായ തദ്ദേശ വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 20 ന് വൈകീട്ട് അഞ്ച് മണിക്കകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0495 2374547.
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കൂവ്വാട്ട് മഹാവിഷ്ണുക്ഷേത്രം, മണിയൂര്‍ വാപ്രത്ത് കഴകം പരദേവതാക്ഷേത്രം, തിരുമന മഹാവിഷ്ണു ക്ഷേത്രം, പൈങ്ങോട്ടായി പരദേവതാ ക്ഷേത്രം എന്നിവിടങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 27 ന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം www.malabardevaswom.kerala.gov.in ലഭിക്കും.
തപാല്‍ വകുപ്പില്‍ ഇന്‍ഷൂറന്‍സ് ഏജന്റ്/ഫീല്‍ഡ് ഓഫീസര്‍
കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഗ്രാമീണ തപാല്‍ ഇന്‍ഷൂറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ 18നും 50നുമിടയില്‍ പ്രായമുളള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ചെയ്യുന്ന യൂവതീയൂവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയും 65 വയസ്സില്‍ താഴെ പ്രായമുളള കേന്ദ്ര/സംസ്ഥാന സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ ഫീല്‍ഡ് ഓഫീസര്‍ ആയും നിയമിക്കുന്നു. ഏജന്‍സി അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസായിരിക്കണം. അപേക്ഷകര്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തിയ ബയോ ഡാറ്റ വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം postdirect.clt@gmail.com എന്ന ഇ മെയിലിലേക്ക് അയക്കണം. ഇന്റര്‍വ്യൂ തീയതി അപേക്ഷകരെ നേരിട്ടു അറിയിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍എസ്സി/കെവിപി ആയി 5,000 രൂപയുടെ സെക്യൂരിറ്റി ഡെപോസിറ്റ് കെട്ടി വെക്കണം. അവസാന തീയതി ഡിസംബര്‍ രണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2386166, 7907420624.

