
കാരന്തൂര്‍ എഎംഎല്‍പി സ്‌കൂളില്‍ നാളെ കോവിഡ് ടെസ്റ്റ് നടത്തുന്നു. നാളെ (17-11-2020) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.45 വരെയാണ് ടെസ്റ്റ് നടത്തുക.
കോവിഡ് ലക്ഷണമുള്ളവര്‍ക്കും രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന് രോഗം സംശയിക്കുന്ന ആര്‍ക്കും കോവിഡ് രോഗ പരിശോധന നടത്താവുന്നതാണ്. പരിശോധന നടത്തേണ്ടവര്‍ വാര്‍ഡ് മെമ്പര്‍മാര്‍, RRT അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി സുരേഷ് ബാബു അറിയിച്ചു.

