
രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒരു ദിവസത്തിനിടെ 25 ശതമാനം കുറവ്. 30,548 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ നാലുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 435 മരണങ്ങള് കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,30,070 ആയി.
രാജ്യത്ത് ഇതുവരെ ആകെ രോഗബാധിതരുടെ എണ്ണം 88,45,127 എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,851 പേരാണ് രോഗമുക്തി നേടിയത്. ഇതിടെ ഇന്ത്യയിലെ ആക്ടീവ് കേസുകളുടെ എണ്ണം 4,65,478 എന്ന നിലയിലേക്ക് ചുരുങ്ങി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം 12,56,98,525 സാമ്പിളുകളാണ് ഇതുവരെ രാജ്യത്ത് പരിശോധിച്ചിട്ടുള്ളത്. നവംബര്‍ 15ന് 8,61,706 സാമ്പിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.
നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് മഹാരാഷ്ട്ര തന്നെയാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം. കര്‍ണാടകയും ആന്ധ്രാപ്രദേശുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍. കേരളത്തില്‍ ഇന്നലെ 4581 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാമ്പിളുകളാണ് പരിശോധിച്ചത്. 9.93 ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

