Kerala

മുഖ്യമന്ത്രി ബഹ്‌റൈനിൽ; നാളെ പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനം ആരംഭിച്ചു. ഇന്ന് പുലർച്ചെ ബഹറൈനിലെത്തിയ മുഖ്യമന്ത്രി നാളെ നടക്കുന്ന പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും. ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ്, മന്ത്രി സജി ചെറിയാൻ, നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി, ചീഫ് സെക്രട്ടറി ഡോ എ ജയതിലക് എന്നിവരും പങ്കെടുക്കും.

സൗദി സന്ദർശനത്തിന് അനുമതി ലഭിക്കാത്തതിനാൽ കേരളത്തിലേക്ക് തിരിച്ചെത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രി ഒമാനിലേക്ക് പോവുക.ഈ മാസം 24 ന് ഒമാനിലെ മസ്കറ്റ്, 25ന് സലാല, 29ന് ഖത്തർ, നവംബർ 5ന് കുവൈത്ത്, എട്ടിന് അബുദാബി, ഡിസംബർ ഒന്നിന് ദുബായ് എന്നിവിടങ്ങളിലാണ് പരിപാടി. ഇടവേളകളിൽ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന തരത്തിൽ അഞ്ചു ഘട്ടമായാണ് മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം.
അതേസമയം മുഖ്യമന്ത്രിയുടെ പര്യടനവുമായി സഹകരിക്കില്ലെന്ന് യു.ഡി.എഫ് അനുകൂല സംഘടനകൾ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!