National

ബെംഗളൂരു നഗരത്തില്‍ ഇന്നലെ പെയ്തത് അതിശക്തമായ മഴ;എങ്ങും വെള്ളക്കെട്ട്,നഗരത്തിലുടനീളം ഗതാഗതക്കുരുക്ക് രൂക്ഷമായി

ബെംഗളൂരു നഗരത്തില്‍ ഇന്നലെ പെയ്ത അതിശക്തമായ മഴയില്‍ നഗരത്തിലുടനീളം ഗതാഗതക്കുരുക്ക് രൂക്ഷമായി. പല സ്ഥലങ്ങളിലും വെള്ളം കുത്തിയൊഴുകി വന്നതിനെ തുടര്‍ന്ന് ഗതാഗതം സതംഭിച്ചു. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ മഴ തീര്‍ത്ത ദുരിതത്തിന്‍റെ നിരവധി വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഏതാണ്ട് മുട്ടോളം വെള്ളം കയറിയത് ദുരിതം ഏറ്റി. ഇതോടെ നഗരാസൂത്രണത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ചൂട് പിടിച്ചു.പാണത്തൂർ റെയിൽവേ അണ്ടർപാസിലൂടെ പോവുകയായിരുന്ന ഒരു മോട്ടോര്‍ ബൈക്ക് യാത്രികന്‍, ശക്തമായി കുത്തിയൊഴുകിയെത്തിയ മഴവെള്ളത്തില്‍പ്പെട്ട് താഴെ വീഴുന്ന വീഡിയോ ഏറെ പേരുടെ ശ്രദ്ധ നേടി. വീഡിയോയില്‍ വെള്ളത്തിന്‍റെ കുത്തൊഴുക്കിന്‍റെ ഭീകരത കാണാം. അപ്രതീക്ഷിതമായി, അതിശക്തമായി ഒഴുകിയെത്തിയ വെള്ളത്തില്‍ ബൈക്ക് യാത്രികന് ബാലന്‍സ് നഷ്ടപ്പെട്ട് താഴെ വീഴുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയങ്ങളിലൊന്നായ മന്യത ടെക് പാർക്കിന്‍റെ കോംമ്പൌണ്ട് മുഴുവനും വെള്ളത്തിനടിയിലായിരുന്നു. പുലർച്ചെ 3 മണി മുതൽ നിർത്താതെ പെയ്ത മഴയാണ് പ്രദേശത്തെ വെള്ളത്തിനടിയിലാക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!