Kerala

‘നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം’ ഏകദിന ശിൽപശാല സംഘടിപ്പിച്ചു

എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ‘നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം’ എലത്തൂർ നിയോജകമണ്ഡലം ശിൽപശാല സംഘടിപ്പിച്ചു. ശിൽപശാല വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കക്കോടി എം.ഇ.എസ്. ആർക്കിടെക്ചർ കോളേജിൽ നടന്ന ചടങ്ങിൽ കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ അധ്യക്ഷത വഹിച്ചു. എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ എംഎൽഎ മാരുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിൽ ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഏകോപിക്കുന്നതിനുമായാണ് ശിൽപശാല സംഘടിപ്പിച്ചത്.ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി. രാജേന്ദ്രൻ മുഖ്യ സന്ദേശം നൽകി വിഷയാവതരണം നടത്തി. പ്രിവന്റീവ് ഓഫീസർ സന്തോഷ്‌ ചെറുവോട്ട് വിദ്യാർത്ഥികൾക്കായുള്ള ക്ലാസ് നയിച്ചു. കക്കോടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ താഴത്തയിൽ ജുമൈലത്ത്, കൈതമോളി മോഹനൻ, പുനത്തിൽ മല്ലിക, മെമ്പർമാരായ അജിത നിരവത്ത്, നിഷ പിലാക്കാട്, എം.ഇ.എസ് ആർക്കിടെക്ചർ കോളേജ് പ്രിൻസിപ്പൽ വിജയ ഞാളൂർ എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!