പാലക്കാട്∙ ഷോക്കേറ്റ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. അട്ടപ്പാടിയിലെ പുത്തൂർ പഞ്ചായത്തിലെ താഴെ അബ്ബന്നൂരിൽ ഇന്ന് രാവിലെയാണ് കാട്ടുകൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടത്.
ഊരിലെ വീടുകളിലേക്കുള്ള വൈദ്യുതി ലൈൻ ഇവിടെ വളരെ താഴ്ന്നാണ് കിടക്കുന്നത്. ഇതിൽ തട്ടിയാണ് ആനയ്ക്ക് ഷോക്കേറ്റതെന്നാണ് നിഗമനം. രാത്രിയിലെത്തിയ കാട്ടാനക്കൂട്ടം പരിസരത്ത് കൃഷി നശിപ്പിച്ചിട്ടുണ്ട്. കൂട്ടത്തിലെ കൊമ്പനാണ് ചെരിഞ്ഞത്. ആദിവാസികൾ അറിയിച്ചതനുസരിച്ച് വനപാലകരും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി.