Kerala kerala politics

രാജ്യത്തെ പ്രധാന തെർമൽ പവർ പ്ലാന്റുകളിലേക്ക് കെൽട്രോണിന്റെ സംവിധാനങ്ങൾ; കെല്‍ട്രോണ്‍ മാതൃകയാണെന്ന് മന്ത്രി പി രാജീവ്

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിഡിന്റെയും നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്റെയും താപവൈദ്യുത നിലയങ്ങളില്‍ വിവിധ ഇലക്ട്രോണിക്‌സ് സംവിധാനങ്ങള്‍ നിര്‍മ്മിച്ചു നല്‍കി വീണ്ടും കെല്‍ട്രോണ്‍ മാതൃകയായിരിക്കുകയാണെന്ന് മന്ത്രി പി രാജീവ്. യദാദ്രി താപവൈദ്യുത നിലയത്തിന് വേണ്ടിയുള്ളവയുടെ ഓര്‍ഡര്‍ 90 ശതമാനത്തോളം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂമാറ്റിക് ആക്ചുവേറ്ററുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി അന്തര്‍ദേശീയ തലത്തില്‍ നിന്നും ഓര്‍ഡറുകള്‍ കെല്‍ട്രോണിന് ലഭിക്കുന്നുണ്ടെന്ന് മന്ത്രി രാജീവ് അറിയിച്ചു. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിഡിന്റെയും നെയ് വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്റെയും താപവൈദ്യുതനിലയങ്ങളില്‍ വിവിധ ഇലക്ട്രോണിക്‌സ് സംവിധാനങ്ങള്‍ നിര്‍മ്മിച്ചു നല്‍കി വീണ്ടും കെല്‍ട്രോണ്‍ മാതൃക തീര്‍ക്കുകയാണ്. താപവൈദ്യുത നിലയങ്ങളിലെ ഫര്‍ണ്ണസ്, ബോയിലര്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനാവശ്യമായ വായു മര്‍ദ്ദത്തിന്റെ തോത് നിയന്ത്രിക്കുന്ന ന്യൂമാറ്റിക് ആക്ചുവേറ്ററുകള്‍ നിര്‍മ്മിച്ചുനല്‍കുന്നതിനായി ഭെല്ലിന്റെ തമിഴ്‌നാട്ടിലുള്ള ഉത്തങ്കുടി ആന്ധ്രാപ്രദേശിലുള്ള യദാദ്രി താപവൈദ്യുത നിലയങ്ങളില്‍ നിന്ന് 2.5 കോടി രൂപയുടെ ഓര്‍ഡറുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കെല്‍ട്രോണിന് ലഭിച്ചിരുന്നു. 150 ന്യൂമാറ്റിക് ആക്ച്ചുവേറ്ററുകളും അനുബന്ധ സംവിധാനങ്ങളും നിര്‍മ്മിച്ചു നല്‍കുന്നതിനായിരുന്നു ഓര്‍ഡര്‍. ഇതില്‍ ഉത്തങ്കുടി താപവൈദ്യുത നിലയത്തിനുള്ള ഓര്‍ഡര്‍ കെല്‍ട്രോണ്‍ പൂര്‍ണമായും നല്‍കിക്കഴിഞ്ഞു, എങ്ങനെ ആയിരുന്നു മന്ത്രിയുടെ കുറിപ്പ്.യദാദ്രി താപവൈദ്യുത നിലയത്തിന് വേണ്ടിയുള്ളവയുടെ ഓര്‍ഡര്‍ 90 ശതമാനത്തോളം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂമാറ്റിക് ആക്ചുവേറ്ററുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി അന്തര്‍ദേശീയ തലത്തില്‍ നിന്നും ഓര്‍ഡറുകള്‍ കെല്‍ട്രോണിന് ലഭിക്കുന്നുണ്ട്. കണ്‍ട്രോള്‍ & ഇന്‍സ്ട്രമെന്റേഷന്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നെയ് വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്റെ ഓര്‍ഡര്‍ കെല്‍ട്രോണിന് ലഭിച്ചിരുന്നു. താപവൈദ്യുത നിലയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ലിഗ്‌നൈറ്റ് ഹാന്‍ഡ്‌ലിംഗ് & സ്റ്റോറേജ് സിസ്റ്റത്തിന് വേണ്ടിയുള്ള പ്ലാന്റിന്റെ പ്രോഗ്രാമബിള്‍ ലോജിക് കണ്‍ട്രോളര്‍ സംവിധാനം നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് എറ്റെടുത്ത് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതിലേക്കായി നിര്‍മ്മിച്ച ഇന്‍സ്ട്രുമെന്റേഷന്‍ പാനലുകള്‍ 2023 സെപ്തംബര്‍ 8 ന് തമിഴ് നാട്ടിലെ നെയ് വേലി പവര്‍ പ്ലാന്റിലെത്തിച്ചു. ഇന്ത്യയിലെ വിവിധ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വേണ്ടി കണ്‍ട്രോള്‍ & ഇന്‍സ്ട്രുമെന്റേഷന്‍ സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്ന കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് കൂടുതല്‍ ഓര്‍ഡറുകള്‍ നേടിയെടുത്ത് ഈ വര്‍ഷവും മുന്നേറ്റം സൃഷ്ടിക്കാനുള്ള ശ്രമം തുടരുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!