ഹൈദരാബാദ്: ടിഡിപി നേതാവും മുന്‍ ആന്ധ്രാപ്രദേശ് നിയമസഭാ സ്പീക്കറുമായ കൊഡല ശിവപ്രസാദ് റാവു ആത്മഹത്യ ചെയ്ത നിലയില്‍. ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ കൊഡലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊഡലയെ ബസവ തരക്രമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊഡലക്കും മകള്‍ക്കുമെതിരെ നിരവധി അഴിമതി കേസുകള്‍ ഉയര്‍ന്നിരിക്കുമ്പോളാണ് ആഹ്ത്മഹത്യ. മുന്‍ മന്ത്രി കൂടിയായ കൊഡലയുടെ മരണം ഞെട്ടലുണ്ടാക്കിയെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പ്രതികരിച്ചു.

