National

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കൊർഡ് സ്വന്തമാക്കിയ മങ്കയമ്മയ്ക്ക് സ്ട്രോക്ക്, ഭർത്താവിന് ഹൃദയാഘാതം

ഏറ്റവും പ്രായം കൂടിയ അമ്മയെന്നനിലയില്‍ ലോക റെക്കോര്‍ഡിട്ട 72 കാരി എരമാട്ടി മങ്കയമ്മയെ സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. പ്രസവത്തിനു ശേഷം കഴിഞ്ഞ ദിവസമായിരുന്നു മങ്കയമ്മയ്ക്ക് സ്ട്രോക്ക് ഉണ്ടായത്.

സെപ്റ്റംബര്‍ 5 നായിരുന്നു ആന്ധ്ര സ്വദേശികളായ വൃദ്ധ ദമ്പതികള്‍ക്ക് ഐ.വി.എഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. 72-ാം വയസില്‍ അമ്മയായതോടെയാണ് മങ്കയമ്മ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്.

എന്നാല്‍ മങ്കയമ്മയുടെ ഭര്‍ത്താവും കുട്ടികളുടെ പിതാവുമായ രാജറാവുവിനെ കുഞ്ഞുങ്ങള്‍ ജനിച്ച് അടുത്ത ദിവസം തന്നെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. പത്തു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് മങ്കയമ്മയെ നീരിക്ഷിച്ചു കൊണ്ടിരുന്നത്. ഏറ്റവും പ്രായം കൂടിയ അമ്മയെന്ന നിലയില്‍ മങ്കയമ്മയുടെ ശരീരത്തിലെ ഓരോ മാറ്റങ്ങളും സൂക്ഷ്മ നിരീക്ഷണത്തിലാണ്.

ജനുവരിയിലായിരുന്നു മങ്കയമ്മ ഇരട്ടപെണ്‍കുട്ടികളെ ഗര്‍ഭം ധരിച്ചത്. സിസേറിയനിലൂടെയായിരുന്നു ഇവര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. പ്രായം കൂടി പ്രസവിച്ചതിനെ തുടര്‍ന്ന് ഉണ്ടായ കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളാണ് സ്ട്രോക്കിലേയ്ക്ക് നയിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!