ഓണത്തെ വരവേല്‍ക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പും സപ്ലൈകോയും ഒരുങ്ങിയെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും, ഓണം ഫെയറുകളില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ വിവിധ ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ മാസം 25നാണ് സപ്ലൈകോയുടെ ഓണം ഫെയറുകള്‍ക്ക് സംസ്ഥാനത്ത് തുടക്കമാകുന്നത്.
അതേസമയം പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായും, സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ആവശ്യമായ സാധനങ്ങള്‍ എത്തിച്ചതായും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

