റാന്നി: പെരുനാട് കൂനങ്കരയ്ക്ക് സമീപം റബര്‍ തോട്ടത്തില്‍ ചിതറിയ നിലയില്‍ അസ്ഥികൂടം കണ്ടെത്തി. റോഡില്‍ നിന്ന് ഉള്‍ഭാഗത്തുള്ള റബര്‍ തോട്ടത്തിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണ്.
പൊലീസ് ഉള്‍പ്പെടെ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മരം മുറിക്കാന്‍ എത്തിയ തൊഴിലാളികളാണ് ചിതറിക്കിടക്കുന്ന അസ്ഥികള്‍ കണ്ടെത്തിയത്. സമീപത്തുനിന്ന് ഷര്‍ട്ടും കണ്ടെത്തിയിട്ടുണ്ട്.
ഒരു വര്‍ഷത്തോളമായി വെട്ടാതെ കിടന്ന റബര്‍ തോട്ടമാണിത്. അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ പലയിടത്തായി ചിതറി കിടക്കുന്ന നിലയിലായിരുന്നു.

