പുതുപ്പള്ളിയിലെ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കോട്ടയം ആര്‍ഡിഒ മുമ്പാകെയാണ് ജെയ്ക് പത്രിക സമര്‍പ്പിച്ചത്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവര്‍ പുതുപ്പള്ളിയിലെത്തിയിരുന്നു. ഇവരെ കണ്ട ശേഷമാണ് ജില്ലാ നേതാക്കള്‍ക്കൊപ്പമെത്തി ജെയ്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ ബുധനാഴ്ച വൈകീട്ട് നാലിന് മണർകാട് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനംചെയ്യും.തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യക്തി അധിക്ഷേപങ്ങൾക്ക് കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് ജെയ്ക് ആവശ്യപ്പെട്ടു. വ്യക്തി അധിക്ഷേപം നടത്തുന്നതിനോട് ഒട്ടും യോജിപ്പില്ലെന്ന് ചാണ്ടി ഉമ്മനും ലിജിൻ ലാലും പ്രതികരിച്ചു.
യു.ഡി.എഫ്. സ്ഥാനാർഥി ചാണ്ടി ഉമ്മനും എൻ.ഡി.എ. സ്ഥാനാർഥി ലിജിൻലാലും വ്യാഴാഴ്‌ച നാമനിർദേശപത്രിക നൽകും. ഇരുവരും രാവിലെ 11.30-ന് പാമ്പാടി ബി.ഡി.ഒ. മുമ്പാകെ പത്രിക നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.