സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിനൊരുങ്ങി ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന. അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നിരവധി അന്വേഷണങ്ങൾ നടന്നെങ്കിലും ഒന്നും അനുകൂലമായിരുന്നില്ലെന്നും പോലീസ് സ്റ്റേറ്റ് മെഡിക്കൽ ബോർഡിന് അപ്പീൽ നൽകിയിട്ടുണ്ടെന്നും ഹർഷിന പറഞ്ഞു. അന്വേഷണം അട്ടിമറിക്കാൻ ഉള്ള ശ്രമം ആണോ എന്ന് സംശയമുണ്ട് , മെഡിക്കൽ കോളേജിന് മുന്നിൽ സമരം നടത്തിയത് കൊണ്ടാകാം സമരം സർക്കാർ കാണാഞ്ഞത്. അതുകൊണ്ട് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുന്നത്. ആരോഗ്യമന്ത്രി പറയുന്നത് വാക്കിൽ മാത്രം ഒതുങ്ങുന്നു. പ്രവർത്തിച്ചു കാണിക്കണം. മുഖ്യമന്ത്രിയെ ഇന്ന് കാണാൻ ശ്രമിക്കുമെന്നും 87 ദിവസമായി തെരുവിലാണന്നും ഹർഷിന കൂട്ടിച്ചേർത്തു.