കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവും ദളിത് സാഹിത്യകാരനുമായ നാരായൻ (82) അന്തരിച്ചു.ഉച്ചയ്ക്ക് ഒരു മണിയോടെ എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം കോവിഡ് ബാധിതനായിരുന്നു. ഭൗതികശരീരം എളമക്കരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം നാടുകാണിയില്‍ സംസ്‌കരിക്കാനാണ് തീരുമാനം. നാടുകാണിയില്‍ നാരായന്റെ അധ്യക്ഷതയില്‍ നടത്തിവരുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ പൊതുദര്‍ശനമുണ്ടായിരിക്കും.
സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ചിത്രീകരിക്കുന്ന നോവലുകളാണ് അദ്ദേഹത്തിന്റെ പ്രധാന സാഹിത്യസംഭാവന. ‘കൊച്ചരേത്തി’ എന്ന പ്രഥമ നോവലിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടിയ നാരായന്‍ 1940 സെപ്തംബര്‍ 26-ന് ഇടുക്കിയിലെ കടയാറ്റൂരിലാണ് ജനിച്ചത്, അബുദാബി ശക്തി അവാർഡ്(1999), തോപ്പിൽ രവി അവാർഡ്(1999) തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
കൃതികൾ
കൊച്ചരേത്തി
ഊരാളിക്കുടി
ചെങ്ങാറും കുട്ടാളും
വന്നല – നോവൽ
നിസ്സഹായന്റെ നിലവിളി (കഥാസമാഹാരം)
ഈ വഴിയിൽ ആളേറെയില്ല (നോവൽ)
പെലമറുത (കഥകൾ)
ആരാണു തോൽക്കുന്നവർ (നോവൽ)