ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ സംസ്ഥാനതല സ്വാഗത സംഘം ഓഫീസ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനം എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ നിര്‍വഹിച്ചു.
ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബിജെപിയുടെയും മോദിയും നയങ്ങള്‍ തുറന്ന് കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് എഐസിസി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്നതെന്ന് താരീഖ് അന്‍വര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ വന്‍കിട കോര്‍പ്പറേറ്റ് മുതലാളിമാരെ സഹായിക്കുകയും സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയുമാണ്. ഇതെല്ലാം ജനങ്ങളെ മുന്നില്‍ അവതരിപ്പിച്ച് കൊണ്ടായിപിക്കും ഭാരാത് ജോഡോ യാത്ര രാജ്യത്ത് പര്യടനം നടത്തുന്നതെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിച്ചു. ഭാരത് ജോഡോ യാത്ര സംസ്ഥാന കോഡിനേറ്ററും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി സ്വാഗതം പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍,കെപിസിസി വൈസ് പ്രസിഡന്റുമാരായ എന്‍ ശക്തന്‍, വിപി സജീന്ദ്രന്‍,ജനറല്‍ സെക്രട്ടറിമാരായ ജിഎസ് ബാബു,ജി.സുബോധന്‍,പഴകുളം മധു,കെ.പി ശ്രീകുമാര്‍, ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍,ഡിസിസി പ്രസിഡന്റ് പാലോട് രവി, വിഎസ് ശിവകുമാര്‍,ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്,ചെറിയാന്‍ ഫിലിപ്പ്, പന്തളം സുധാകരന്‍,കെ.മോഹന്‍കുമാര്‍, ഷിഹാബുദീന്‍ കരിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.