തൃശ്ശൂർ പുന്നയൂർക്കുളത്ത് പ്ലസ്ടു വിദ്യാർഥിനിയെ പിതാവിന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തു.സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.രണ്ടു മാസം മുമ്പാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടി അമ്മയോട് പരാതി പറഞ്ഞിരുന്നു. എന്നാൽ ഇവർ പോലീസിൽ പരാതിപ്പെടുകയോ മറ്റു നടപടികളുമായി മുന്നോട്ട് പോവുകയോ ചെയ്തിരുന്നില്ല. സ്കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിലാണ് കുട്ടി അധ്യാപകരോട് ഈ വിവരം പറഞ്ഞത്.അധ്യാപികയാണ് പോലീസിൽ വിവരം അറിയിച്ചത്. പെൺകുട്ടിയുടെ പിതാവിന് കഞ്ചാവ് കച്ചവടമുണ്ട്. ഇയാളുമായി കഞ്ചാവ് ഇടപാടിന് വന്നവരാണ് പ്രതികൾ. അച്ഛന്റെ സുഹൃത്തുക്കൾ ചേർന്നാണ് തന്നെ കൂട്ട ബലാത്സംഗം ചെയ്തത് എന്നാണ് കുട്ടി കൗൺസിലിങ്ങിൽ പറഞ്ഞത്. രണ്ടു പേർ കൂടി പോലീസ് പിടിയിലാകാനുണ്ട്. ഗുരുവായൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പെൺകുട്ടിയെ ഇവർ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും കഞ്ചാവ് ഇടപാടുമായി ഇവർ വീട്ടിലെത്തിയപ്പോഴായിരുന്നു കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്നുമാണ് വിവരം.

