കൊയിലാണ്ടിയിൽ സ്വര്‍ണക്കടത്ത് സംഘം പ്രവാസിയെ തട്ടിക്കൊണ്ടുപോയശേഷം വിട്ടയച്ചു.മുത്താമ്പി സ്വദേശി ഹനീഫയെയാണ് കൊയിലാണ്ടിയില്‍നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഹനീഫയെ രാത്രി 11.30 ഓടെയാണ് വീട്ടിലെത്തിയ അഞ്ചംഗസംഘം തട്ടികൊണ്ടുപോയത്. വിവരമറിഞ്ഞ് വടകര റൂറല്‍ എസ്പി ഡോ.ബി.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പോലീസുദ്യോഗസ്ഥര്‍ കൊയിലാണ്ടി സ്റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ തിങ്കളാഴ്ച രാവിലെയാണ് ഹനീഫയെ വിട്ടയച്ചത്. മർദനമേറ്റ ഹനീഫയെ ആശുപത്രയിലേക്ക് മാറ്റി. ഒരുമാസം മുന്‍പ്, മറ്റൊരു പ്രവാസിയായ അഷ്റഫിനെ തട്ടിക്കൊണ്ടുപോയ അതേസംഘമെന്നാണ് ഇതിനുപിന്നിലെന്നാണ് സംശയം.അഷ്റഫ് വിദേശത്ത് നിന്ന് കൊണ്ടുവന്ന സ്വര്‍ണം യഥാര്‍ഥ ഉടമകള്‍ക്ക് ലഭിക്കാതായതോടെയാണ് തട്ടികൊണ്ടുപോയത്. തുടര്‍ന്ന് അര്‍ധരാത്രി വഴിയില്‍ ഇറക്കിവിടുകയും ചെയ്തു.
അഷ്റഫിനെ തട്ടിക്കൊണ്ടുപോയ സംഘവുമായി ഹനീഫ ചേർന്നുപ്രവർത്തിച്ചിട്ടുണ്ട്. മൂന്നു മാസം മുൻപാണ് ഹനീഫ ഖത്തറിൽനിന്നു നാട്ടിലെത്തിയത്. പലപ്പോഴും ഹനീഫ കാരിയറായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.