പോക്‌സോ കേസ് അതിജീവിതയായ പതിനഞ്ചുകാരിയുടെ ആറു മാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി. ജനിക്കുന്ന കുട്ടിയുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം. തീരുമാനം വൈകുന്നത് പെണ്‍കുട്ടിയുടെ കഠിന വേദനയുടെ ആക്കം കൂട്ടുമെന്നും ജസ്റ്റിസ് വി ജി അരുണ്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കണമെന്നാണ് നിര്‍ദ്ദേശം.
ശിശുവിനെ പുറത്തെടുക്കുന്നതിനായി അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. തീരുമാനം വൈകുന്നതു പെണ്‍കുട്ടിയുടെ കഠിനവേദന വര്‍ധിപ്പിക്കുമെന്നു കോടതി വിലയിരുത്തി.
പുറത്തെടുക്കുന്ന കുഞ്ഞിനു ജീവനുണ്ടെങ്കില്‍ മികച്ച ചികിത്സ നല്‍കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. കേസ് പത്തു ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കുന്നതിനു മാറ്റിവച്ചു. നിലവില്‍, ആറുമാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതിയില്ലെന്നിരിക്കെയാണ് പെണ്‍കുട്ടിക്കു വേണ്ടി കോടതിയുടെ മനുഷ്യത്വപരമായ ഇടപെടല്‍.