സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിരോധിച്ചു.ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമാകും ഇനി ചിത്രീകരണത്തിന് അനുമതി. സെക്രട്ടേറിയേറ്റിന്റെ കോമ്പൗണ്ടിനുള്ളിലും പരിസരത്തും സുരക്ഷാമേഖലയുടെ പരിധിയില്‍ വരുന്ന ഭാഗത്തും ഇനിമുതല്‍ ചിത്രീകരണം അനുവദിക്കില്ലെന്ന സര്‍ക്കുലര്‍ ആഭ്യന്തരവകുപ്പ് പുറത്തിറക്കി.അതേസമയം ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പിആർഡി യുടെ നേതൃത്വത്തിൽ നടത്തും.സിനിമാ ചിത്രീകരണത്തിനായി ഒട്ടേറെ ആളുകള്‍ സെക്രട്ടേറിയേറ്റിനുള്ളില്‍ പ്രവേശിക്കുന്നുണ്ട്. ഇവരെ എല്ലാവരെയും പരിശോധിച്ച് കടത്തിവിടുക എന്നത് ശ്രമകരമായ സുരക്ഷാ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ജോലിയാണ്. ചിത്രീകരണത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിനുള്ളില്‍ ഭക്ഷണവിതരണം ഉള്‍പ്പെടെ നടത്തുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും സര്‍ക്കുലര്‍ പറയുന്നു.
സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾക്ക് നിരോധനം
