Kerala News

കടകള്‍ തുറക്കുന്ന കാര്യം മുഖ്യമന്ത്രി പ്രഖ്യാപിക്കും;സമരത്തിനില്ല;ചര്‍ച്ചയില്‍ സന്തുഷ്ടരാണെന്നും വ്യാപാരികള്‍; ‘

കടകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വ്യാപാരികള്‍.

മുഖ്യമന്ത്രി അനുഭാവ പൂര്‍വ്വമാണ് സംസാരിച്ചതെന്നും അതിനാല്‍ നിയമം ലംഘിച്ച് കടകള്‍ തുറക്കില്ലെന്നും, സമരം നടത്തില്ലെന്നും വ്യാപാരികള്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ്ണ സന്തുഷ്ടര്‍ ആണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞു.

‘കടകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം വൈകുന്നേരത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറയും. കടകള്‍ തുറക്കുന്നത്, സമയ പരിധി, പൊലീസ് ആക്രമണം, തുറക്കുന്ന കാര്യത്തില്‍ ഉണ്ടായ അപാകത, മുന്‍കൂട്ടി അറിവ് നല്‍കിയിട്ടുള്ള തുറക്കല്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമായി മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ 14 ജില്ലാ പ്രസിഡന്റുമാരും സന്തുഷ്ടരാണ്. കടകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യാനുള്ള അവകാശം മുഖ്യമന്ത്രിക്കാണ്. അത് അദ്ദേഹം നിറവേറ്റും എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം.വ്യാപാരികളെ സംബന്ധിച്ച് ഒരു മന്ത്രാലയം തന്നെ വേണമെന്ന കാര്യം ആലോചിച്ചാല്‍ പ്രശ്‌നങ്ങള്‍ പകുതി കുറയുമെന്നും ഞങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്,’ നസറുദ്ദീന്‍ പറഞ്ഞു.

വ്യാപാരി വ്യവസായി ഏകോപന സമിതി ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളിലും സര്‍ക്കാരിന് അനുഭാവ പൂര്‍വ്വമായ നിലപാടാണ് ഉള്ളത്. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

ഞങ്ങള്‍ അവതരിപ്പിച്ച വിഷയങ്ങള്‍ അംഗീകരിക്കുകയും ഞങ്ങള്‍ പറയാത്ത വിഷയങ്ങള്‍ കൂടി മുഖ്യമന്ത്രി ഇങ്ങോട്ട് പറയുകയും ചെയ്തു. അദ്ദേഹം ഭീഷണിപ്പെടുത്തി എന്നത് തെറ്റാണെന്നും ആ അര്‍ത്ഥത്തിലല്ല ആ വാക്ക് ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞെന്നും വ്യാപാരികള്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നും നാളെയുമായി കേരളത്തിലെ വ്യാപാരി സമൂഹത്തിനും പൊതു സമൂഹത്തിനും ഏറ്റവും ഗുണപ്രദമായ രീതിയില്‍ വലിയ പെരുന്നാള്‍ സന്തോഷ പൂര്‍വ്വം ആഘോഷിക്കത്തക്കമായ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്.

ബക്രീദിന് വ്യാപാരികള്‍ക്കനുകൂലമായി കടകള്‍ തുറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബിസിനസ് നടക്കുന്നത് ഓണം സീസണിലാണ്. കഴിഞ്ഞ മൂന്ന് ഓണവും വ്യാപാരികള്‍ക്ക് നഷ്ടമായിട്ടുണ്ട്. ഇത്തവണത്തെ ഓണം വരെ കടകള്‍ തുറക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സ്ഥിതിക്ക് ഇനി സമരം നടത്തുകയോ നിയമം ലംഘിക്കുകയോ ചെയ്യില്ലെന്നും വ്യാപാരികള്‍ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!