Kerala News

മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയത് കേസ് ഒത്തുതീര്‍പ്പിന്’;വി ഡി സതീശൻ

കൊടകര കുഴല്‍പ്പണക്കേസ് മുന്നോട്ടുവച്ച് സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.സമാനമായ രീതിയിലാണ് നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് വഴിമുട്ടിയതെന്ന് വിഡി സതീശന്‍. കുഴല്‍പ്പണക്കേസില്‍ അന്വേഷണം പ്രഹസനമാണെന്നാണ് ഹൈക്കോടതി പറയാതെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കോടതി അഭിപ്രായപ്പെട്ടതുപോലെ നിഗൂഢതകള്‍ ബാക്കിവച്ചിരിക്കുകയാണ് അന്വേഷണസംഘം.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡല്‍ഹി യാത്ര ഒത്തുതീര്‍പ്പിന് വേണ്ടിയായിരുന്നു. കൊടകര കുഴല്‍പ്പണക്കേസും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണവും വച്ചുകൊണ്ട് വിലപേശുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂഡല്‍ഹിക്ക് പോയത്. ഹൈക്കോടതി പറഞ്ഞ നിഗൂഢതകൾ എന്തൊക്കെയാണെന്ന് പൊലീസിന്‍റെ പക്കലും സർക്കാരിന്‍റെ പക്കലും വിവരമുണ്ടെന്നും സതീശൻ പറഞ്ഞു.

ഡൽഹിയിൽ പോയ മുഖ്യമന്ത്രി വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിട്ടില്ല. കൊവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികള്‍ക്ക് ആനുകൂല്യം നല്‍കുന്ന കാര്യം പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല. കേരളം നേരിടുന്ന ജി എസ് ടി ഉള്‍പ്പടെയുളള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തിട്ടില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!