Kerala News

മുഹമ്മദ് ഷാഫിയുടെ പരോൾ അടിയന്തരമായി റദ്ദ് ചെയ്യണം ; വി ഡി സതീശൻ

സ്വർണ്ണക്കടത്ത് ക്വട്ടേഷനിൽ ഉൾപെട്ട മുഹമ്മദ് ഷാഫിയുടെ പരോൾ അടിയന്തരമായി റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്ന് പാർട്ടി നേതാക്കളെ ബ്ലാക്ക് മെയിൽ ചെയ്താണ് ടി പി വധക്കേസ് പ്രതികൾ ജയിലിനകത്തും പുറത്തും വിലസുന്നതെന്നും സതീശൻ ആരോപിക്കുന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് അപമാനമാണിത്. ഈ വിഷയം നിയമസഭയിൽ ചർച്ചയാക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ജയിലിൽ നടക്കുന്നത്. പൊലീസിനും സംസ്ഥാനത്തെ ഇൻ്റലിജൻസ് സംവിധാനത്തിനും എല്ലാം അറിയാമെന്നും എന്നിട്ടും കൈകെട്ടിയിട്ട അവസ്ഥയാണെന്നും വി ഡി സതീശൻ പറയുന്നു.

കൊലയാളികളെയും ക്രിമിനലുകളെയും ഭയന്നാണ് സർക്കാർ ഇരിക്കുന്നതെന്നാണ് വി ഡി സതീശന്റെ ആരോപണം. അവരെ ചോദ്യം ചെയ്യാനോ നിയന്ത്രിക്കാനോ നിലനിർത്താനോ സർക്കാരിനോ പാർട്ടി നേതൃത്വത്തിനോ കഴിയുന്നില്ലെന്നും, പാർട്ടി നേതാക്കൾ ഇവരെ ഭയന്നാണ് ജീവിക്കുന്നതെന്നും സതീശൻ പറയുന്നു. പല രഹസ്യങ്ങളും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജയിലിൽ ഇവർ സൗകര്യങ്ങൾ നേടിയെടുക്കുന്നതെന്ന് സതീശൻ ആരോപിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!