കോഴിക്കോട് ; “കളിച്ചു നടക്കാതെ പോയി ഇരുന്ന് പഠിക്ക് ” ഇങ്ങനെ ഉപദേശം കേൾക്കാത്ത വിദ്യാർത്ഥികൾ തന്നെ ഏറെ വിരളമായിരിക്കും. എന്നാൽ ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിൽ നന്നായി കളിച്ചു പഠിച്ചു ജയിച്ച പന്തിരാംകാവ് സ്വദേശി അനന്യയ്ക്ക് 1200 ല്‍ 1200 മാര്‍ക്കാണ് ലഭിച്ചത്. പഠനത്തോടൊപ്പം തന്നെ വോളിബോളിനെയും ജീവന് തുല്യം സ്നേഹിക്കുന്ന ഈ മിടുക്കി കളിയ്‌ക്കൊപ്പം പഠനത്തിൽ നേടിയ വിജയം മറ്റു കുട്ടികൾക്ക് മാതൃകാപരമാണ്. ഇരിങ്ങാലക്കുട ഗേള്‍സ് ഹയർ സെക്കണ്ടറി സ്കൂൾ ഹ്യുമാനിറ്റീസ് .വിദ്യാർത്ഥിനിയാണ് അനന്യ
കുന്ദമംഗലം പാറ്റേൺ സ്പോർട്സ് ക്ലബ്ബിൽ ഏഴാം ക്ലാസ്സു മുതൽ അനന്യ വോളിബോൾ പരിശീലനം നടത്തുന്നുണ്ട്. കേരള ടീമിന് വേണ്ടി ഈ മിടുക്കി കളത്തിലിറങ്ങിയിട്ടുമുണ്ട്. ഹൈസ്കൂൾ പഠന കാലം പഠനത്തോടൊപ്പം കളിയും കൊണ്ട് പോകുന്നതിൽ ഈ മിടുക്കി നന്നായി ശ്രദ്ധിച്ചിരുന്നു. രാവിലെ 5.30 മണിയ്ക്ക് കോർട്ടിലെത്തി പരിശീലനം നടത്തിയ ശേഷം വിദ്യാലയത്തിലേക്ക് പോകും. വൈകീട്ട് തിരിച്ചെത്തിയാൽ വീണ്ടും പരിശീലനം ഈ രീതിയിലായിരുന്നു അനന്യയുടെ ഹൈസ്കൂൾ കാല ജീവിതമെന്ന് അനന്യയുടെ വോളിബോൾ പരിശീലകനായ മുൻ സബ് ഇൻസ്പെക്ടറും , കേരള സ്റ്റേറ്റ് ടീം, കേരള പോലീസ് ടീമിന്റെയും മുൻ പരിശീലകനായ പി യുസഫ് പറഞ്ഞു. നിലവിൽ പാറ്റേൺ കോച്ചായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി പ്രമുഖ കളിക്കാരെയാണ് വളർത്തിയെടുത്തിയിരിക്കുന്നത്. ശേഷം നല്ല മാർക്കോടെ പത്താം ക്ലാസ് പാസ്സായ അനന്യ ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂളിലേക്ക് മാറുകയായിരുന്നു. അപ്പോഴും കളിക്കാൻ സമയം കണ്ടെത്തിയിരുന്നു.
വോളിബോൾ മാത്രമല്ല തൈക്കാണ്ടോയിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് അനന്യ. ദേശിയ തലത്തിൽ നടന്ന തൈക്കാണ്ടോ മത്സരത്തിൽ പങ്കെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇതിനു പുറമെ ചെസ്,ഡ്രോയിംങ്ങ് തുടങ്ങിയവയില്ലെല്ലാം അനന്യ കഴിവ് തെളിയിച്ചിട്ടുണ്ട്. കോഴീക്കോട് പന്തിരാംകാവ് സ്വദേശി അജിത്കുമാറിന്റെയും മിനിയുടെയും മകളാണ് അനന്യ. സ്‌പോര്‍ട്ട്‌സില്‍ താല്‍പര്യമുള്ള അനന്യ കായിക പരിശീലനം കൂടി ലക്ഷ്യമിട്ടാണ് ഹയര്‍സെക്കന്ററി പഠിക്കുന്നതിനായി ഇരിങ്ങാലക്കുടയില്‍ ഹോസ്റ്റലീല്‍ താമസിച്ച് പഠനം നടത്തുന്നത്. പത്താം തരത്തില്‍ 95 ശതമാനത്തോളം മാര്‍ക്കാണ് അനന്യ കരസ്ഥമാക്കിയത്.
തുടർന്നും തന്റെ കളികളും പഠനവും ഒപ്പം വരയും ഒന്നിച്ചു കൊണ്ട് പോകാൻ ആഗ്രഹിക്കുന്ന അനന്യ തുടർന്ന് ചരിത്രത്തിൽ ബിരുദം നേടാനാണ് ആഗ്രഹിക്കുന്നത്