കണ്ണൂര്‍ തളിപ്പറമ്പില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരുക്കേറ്റു. ഇരു ബസുകളിലേയും നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ തൃച്ചംബരം റേഷന്‍കടക്ക് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന കൃതിക ബസും തളിപ്പറമ്പിലേക്ക് വരികയായിരുന്ന പറശിനി ബസുമാണ് കൂട്ടിയിടിച്ചത്. ബസുകള്‍ അമിത വേഗതയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. തളിപ്പറമ്പ് പൊലീസും നാട്ടുകാരും പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.