ചുരത്തിൽ മാലിന്യം നിക്ഷേപിച്ച പ്രതിയെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കുന്നമംഗലം മുറിയനാൽ ഭാഗത്ത് ബൈക്കിന്റെ സീറ്റ് കവർ, ടാങ്ക് കവർ എന്നിവ നിർമിച്ചു വില്പന നടത്തുന്ന മുക്കം അഗസ്ത്യൻ മുഴി നാനക്കണ്ടി ആർ. രവിയെ (30) ആണ് അറസ്റ്റ് ചെയ്തത്. പിഴയോടൊപ്പം ഒരു വർഷം മുതൽ അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതിയുടെ പേരിലുള്ളത്. ചുരം ഭാഗത്ത് വനത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കൂടുതൽ കർശ്ശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് താമരശ്ശേരി റെയിഞ്ച് ഓഫീസർ എം.കെ.രാജീവ് കുമാർ അറിയിച്ചു.