Kerala News

ഏകീകൃത കുർബാനയെ ചൊല്ലിയുള്ള സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറന്നു പ്രവർത്തിക്കാൻ തീരുമാനം

ഏകീകൃത കുർബാനയെ ചൊല്ലിയുള്ള സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറന്നു പ്രവർത്തിക്കാൻ തീരുമാനം.സീറോ മലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

തർക്കം തീരുന്നത് വരെ വിശുദ്ധ കുർബാന ഉണ്ടാകില്ലെന്നും എന്നാൽ വിവാഹം, ശവസംസ്കാരം തുടങ്ങിയ കൂദാശകൾ നടത്താമെന്നും ചർച്ചയിൽ തീരുമാനമായി. കോടതി വ്യവഹാരം തുടരുന്നതിനാൽ ബസിലിക്കാ അഡ്മിനിസ്ട്രേറ്റർ മറിച്ചൊരു തീരുമാനമുണ്ടാകും വരെ തൽസ്ഥാനത്ത് തുടരാനും ധാരണയായി.

ബസിലിക്ക തുറന്ന് വിശുദ്ധ കുര്‍ബാന ഒഴികെ മറ്റു കൂദാശകളും കൂദാശാനുകരണങ്ങളും നടത്താവുന്നതാണ്. അതിന് ആവശ്യകമായ ക്രമീകരണങ്ങള്‍ നടത്താന്‍ ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ വികാരിക്ക് താക്കോല്‍ കൈമാറാനും തീരുമാനമായി. കോടതി വ്യവഹാരം തുടരുന്നതിനാല്‍ ബസിലിക്കാ അഡ്മിനിസ്‌ട്രേറ്റര്‍ മറിച്ചൊരു തീരുമാനമുണ്ടാകും വരെ തല്‍സ്ഥാനത്ത് തുടരാനും ധാരണയായി. ഈ സാഹചര്യങ്ങള്‍ വിശ്വാസികളെ അറിയിച്ച് സഹകരണം തേടുന്നതിന്റെ ഭാഗമായി വികാരിയച്ചന് പാരിഷ് കൗണ്‍സില്‍ വിളിച്ചുകൂട്ടാവുന്നതാണ്. എന്നാല്‍, മേല്പറഞ്ഞ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ പാരിഷ് കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!