തിരുവമ്പാടി: അഗസ്ത്യമുഴി – കൈതപ്പൊയിൽ റോഡിൽ തമ്പലമണ്ണ സിലോൺകടവിൽ കാർ പുഴയിലേക്ക് വീണ് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്. തിരുവമ്പാടി തോട്ടത്തിൻ കടവ് പച്ചക്കാട് ചെമ്പയിൽ ബാവയുടെ മകൻ മുഹാജിർ (മാനു-45) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത റഹീസിനെ പരിക്കുകളുടെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും വിദഗ്ധ ചികിത്സയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണു ഒരാൾ മരിച്ചു ; ഒരാൾക്ക് പരിക്ക്

